CLOSE

ജില്ലയില്‍ ആലാമിപ്പള്ളിയിലും ബേഡഡുക്കയിലും സുഭിക്ഷാ ഹോട്ടലുകള്‍ ഉദ്ഘാടനം ചെയ്തു

Share

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ ജില്ലയില്‍ കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ അഞ്ച് നിയോജകമണ്ഡലങ്ങളിലാണ് സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങേണ്ടത്. തൃക്കരിപ്പൂരില്‍ ഹോട്ടലിനാവശ്യമായ കെട്ടിടം കണ്ടെത്തിക്കഴിഞ്ഞു. കുടുംബശ്രീ, സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ബേഡഡുക്കയില്‍ ജില്ലാ യുവജന സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ സി.എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. പദ്ധതി ദീര്‍ഘ നാളത്തേക്ക് നിലനില്‍ക്കണമെന്നും അതിനായി മികച്ച ഭക്ഷണം സുഭിക്ഷ ഹോട്ടലില്‍ ഒരുക്കണമെന്നും എം എല്‍ എ പറഞ്ഞു.
സഹകരണ ഇന്‍സ്പെക്ടര്‍, യുവജന സഹകരണ സംഘം നോഡല്‍ ഓഫീസര്‍ മനോജ്കുമാര്‍, ബേഡഡുക്ക ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എ. മാധവന്‍, കുറ്റിക്കോല്‍ അഗ്രികള്‍ച്ചറല്‍ ബാങ്ക് പ്രസിഡണ്ട് എം അനന്തന്‍, ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. തമ്പാന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പി. ശ്രുതി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി സജിമോന്‍ സ്വാഗതവും കാസര്‍കോട് യുവജന സഹകരണ സംഘം പ്രസിഡണ്ട് കെ.സുധീഷ് നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സുഭിക്ഷാ ഹോട്ടല്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദുരിത കാലഘട്ടത്തില്‍ കൈത്താങ്ങാവാന്‍ സുഭിക്ഷ ഹോട്ടലുകള്‍ക്കാവുമെന്ന് കെ വി സുജാത പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ കെ ലത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി അഹമ്മദലി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി സരസ്വതി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ അനീശന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ.വി മായാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വി വി രമേശന്‍, സി.ഡി എസ് ചെയര്‍പേഴ്സണ്‍ സൂര്യാ ജാനകി എന്നിവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.വി ഉഷ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.