CLOSE

എന്റെ കേരളം മേളയില്‍ മണ്ണ് പരിശോധനയൊരുക്കി കൃഷി വകുപ്പ്

Share

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കര്‍ഷകര്‍ക്ക് മണ്ണ് പരിശോധന നടത്താന്‍ സുവര്‍ണാവസരമൊരുക്കി കൃഷി വകുപ്പ്. മണ്ണ് പരിശോധന നടത്താതെ വളപ്രയോഗം നടത്തുമ്പോള്‍ ഉണ്ടാകുന്ന അധിക ചെലവും മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ മികച്ച പോം വഴിയാണ് മണ്ണ് പരിശോധന. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സോയില്‍ ടെസ്റ്റ് ലാബില്‍ നേരിട്ട് മണ്ണ് പരിശോധിക്കാനും മണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ തിരിച്ചറിയാനും വിവിധ വിളകള്‍ക്കുള്ള വളപ്രയോഗം മണ്ണ് പരിശോധനാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സൗജന്യമായി ലഭിക്കാനും അവസരമൊരുക്കുന്നു.

പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണ്ണ് ശേഖരിക്കുന്ന സ്ഥലത്തെ പുല്ലുകളും ഉണങ്ങിയ ഇലകളുമെല്ലാം നീക്കം ചെയ്ത് വൃത്തിയാക്കണം. വൃത്തിയാക്കിയ സ്ഥലത്ത് മണ്‍വെട്ടി ഉപയോഗിച്ച് നിര്‍ദ്ദിഷ്ട ആഴത്തില്‍ ( പറമ്പില്‍ 25 സെന്റീമിറ്റര്‍, വളപ്പില്‍ 15 സെന്റീമീറ്റര്‍) വി ആകൃതിയില്‍ മണ്ണ് വെട്ടിയെടുക്കുക. വെട്ടിമാറ്റിയ കുഴിയില്‍ നിന്ന് 23 സെന്റീമീറ്റര്‍ ഘനത്തില്‍ ഒരു വശത്ത് നിന്ന് മണ്ണ് അരിഞ്ഞെടുക്കുക. ശേഷം പല സ്ഥലങ്ങളില്‍ നിന്ന് (ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് 5 മുതല്‍ പത്ത് വരെ) ശേഖരിച്ച മണ്ണ് നന്നായി കൂട്ടി കലര്‍ത്തി, കല്ലുകളും ചെടികളും മറ്റും നീക്കം ചെയ്ത് അരക്കിലോ മണ്ണ് സാമ്പിള്‍ പരിശോധനയ്ക്കായി കൊണ്ടുവരാം. ജില്ലയിലെ കൃഷിവകുപ്പിന്റെ ഫാമുകളില്‍ വികസിപ്പിച്ചെടുത്ത നടീല്‍ വസ്തുക്കളും മേളയില്‍ ലഭിക്കും.

Leave a Reply

Your email address will not be published.