കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ പങ്കാളികളായി കുമ്പഡാജെ ഗ്രാമ പഞ്ചായത്ത്. കുമ്പഡാജെ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തല ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പച്ചക്കറി വിത്തുകള്‍ നട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പച്ചക്കറി വിത്ത് വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി എം അബ്ദുല്‍ റസാഖ് , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഖദീജ, ആരോഗ്യവിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സഞ്ജീവ ഷെട്ടി, മെമ്പര്‍ ഹരീഷ് ഗോസാട എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കൃഷി ഓഫീസര്‍ കെസിയ ചെറിയാന് സ്വാഗതവും കൃഷി അസിസ്റ്റന്റ് പി പ്രീത നന്ദിയും അറിയിച്ചു.