രാജപുരം:സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് സംഘടിപ്പിച്ച സ്വീകരണ പൊതുയോഗത്തില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് സിപിഐ എമ്മില്‍ ചേര്‍ന്ന 50ലധികം ആളുകള്‍ക്ക് സ്വീകരണം നല്കി. പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് വരുന്നവരെ ആണ് സ്വീകരിച്ചത്. പരിപാടി സിപിഐ എം മുന്‍ കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം.വി കൃഷ്ണന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം, രതികുമാര്‍, ഷാജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന് സ്വാഗതം പറഞ്ഞു.