CLOSE

കള്ളാര്‍ പഞ്ചായത്തിലെ കോട്ടകുന്നില്‍ കഴിഞ്ഞദിവസം വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം

Share

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ കോട്ടകുന്നില്‍ കഴിഞ്ഞദിവസം വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. വി.ബാലകൃഷ്ണന്‍ നായരുടെ 6 തെങ്ങും, 35 കവുങ്ങും, നിരവധി മരങ്ങളും കടപുഴകിവീണു. വൈദ്യുതി തൂണം ഒടിഞ്ഞു. വി.കരുണാകരന്റെ 25 കവുങ്ങും,3 തെങ്ങും മരങ്ങളും നശിച്ചു. മധുസൂദനന്റെ രണ്ട് തെങ്ങും 6 കവുങ്ങും തകര്‍ന്നു. മാത്യൂസ് പൂഴിക്കനടക്കലിന്റെ 12 റബ്ബറും ഒടിഞ്ഞുവീണു. ഒരു മാസത്തിനിടയില്‍ രണ്ടാം തവണയാണ് മലയോരത്ത് കാറ്റ് നാശം വിതയ്ക്കുന്നത്.

Leave a Reply

Your email address will not be published.