CLOSE

അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള തുളുനാട് പത്ര- കലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Share

കാഞ്ഞങ്ങാട് : അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള തുളുനാട് പത്ര- കലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തന രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള തുളുനാട് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക അവാര്‍ഡ് വീക്ഷണം പത്രത്തിന്റെ ചീഫ് ബ്യൂറോ പി സജിത്ത്കുമാറിനും, പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് ടി.കെ പ്രഭാകര കുമാറിനും നല്‍കാന്‍ തീരുമാനിച്ചു.

കലാ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള തുളുനാട് രസികശിരോമണി കോമന്‍ നായര്‍ സ്മാരക അവാര്‍ഡ് സുധാകരന്‍ കേളോത്തിനും (വില്ലടിച്ചാന്‍പാട്ട്), ക്ഷേത്രവാദ്യ കലാകാരന്‍ രാജേഷ് കക്കാട്ടിനും നല്‍കാന്‍ തീരുമാനിച്ചു. വി.വി.പ്രഭാകരന്‍, എന്‍.ഗംഗാധരന്‍, ടി.കെ നാരായണന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.വി സുരേഷ്‌കുമാര്‍ നീലേശ്വരം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്. ശില്പവും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ 11 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന തുളുനാട് വാര്‍ഷികത്തില്‍ സമര്‍പ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published.