രാജപുരം: മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോളിച്ചാല്‍ ടൗണില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ വിന്‍സെന്റ് എന്‍. അധ്യക്ഷത വഹിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ മഞ്ജുഷ എന്‍ ,എച്ച് ഐ, ജെ എച്ച് ഐ,ആശ വര്‍ക്കര്‍മാര്‍, വ്യാപാരികള്‍, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ബളാംതോട് ജിഎച്ച്എസ്എസ് ലെ എസ് പി സി കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.