കാഞ്ഞങ്ങാട്: 27 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാട്ടുകാരുടെ പ്രിയങ്കരിയായി മാറിയ അംഗന്‍വാടി ഹെല്പര് അംബുജാക്ഷിക്ക് മാണിക്കോത്തിന്റെ സ്നേഹാദരം. സ്വര്‍ണ്ണനാണയം ഉള്‍പ്പെടെ ഉപഹാരങ്ങള്‍ നല്‍കിയാണ് അംബുജാക്ഷിയെ രക്ഷിതാക്കളും പ്രദേശവാസികളും ചേര്‍ന്ന് യാത്രയാക്കിയത്.
മാണിക്കോത്ത് അംഗന്‍വാടിയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ നാട്ടുകാരുടെ സ്നേഹോപഹാരമായ സ്വര്‍ണ്ണനാണയവും ഉപഹാരങ്ങളും അംബുജാക്ഷിക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ ഷക്കീല ബദറുദ്ദീന്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീബ ഉമ്മര്‍, മാണിക്കോത്ത് യുപി സ്കൂള്‍ പിടിഎ പ്രസിഡന്റ് അശോകന്, മാധ്യമപ്രവര്ത്തകന് ടി.മുഹമ്മദ് അസ്ലം, അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍കരീം, മാധവന് മാണിക്കോത്ത്, പി.വി.ഭാസ്ക്കരന്‍, ഉഷ ടീച്ചര്‍, രമ്യ അനീഷ് എന്നിവര്‍ സംസാരിച്ചു.