രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റില് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ കേരളാ വിഷന്‍ സ്റ്റാള്‍ ആരംഭിച്ചു. സ്റ്റാളിന്റെ ഉദ്ഘാടനം കെ.ബി.ബി.എല്‍ ചെയര്മാന് കെ.ഗോവിന്ദന് നിര്‍വ്വഹിച്ചു. കെസിസിഎല്‍ എം.ഡി സുരേഷ്കുമാര്‍, സിസിഎന്‍ ചെയര്മാന് കെ.പ്രദീപ് കുമാര്‍, സിസിഎന്‍ എം.ഡി ടി.വി മോഹനന്, സിഒഎ ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍, ജില്ലാ സെക്രട്ടറി എം.ആര് അജയന്, കെ.സി.ബി.എല്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്, സംസ്ഥാന കമ്മിറ്റി അംഗം ഷുക്കൂര്‍ കോളിക്കര എന്നിവരെ കൂടാതെ ജില്ലയിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.