ഉദുമ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍പെട്ട ഉദുമ പഞ്ചായത്തിലെ മുല്ലച്ചേരി ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും, മുല്ലച്ചേരി സുഭാഷ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ലബ്ബില്‍ വെച്ചു പത്ത് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏഴു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നഫീസ പാക്യര അധ്യക്ഷത വഹിച്ചു. ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ. രചില പദ്ധതി വിശദീകരണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് പുരുഷോത്തമന് നായര്‍ മുല്ലച്ചേരി, അംഗന്‍വാടി ടീച്ചര്‍ മംഗളാവതി, ഗിരീഷ് മുല്ലച്ചേരി എന്നിവര്‍ സംസാരിച്ചു. മുല്ലച്ചേരി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിശ്വനാഥന് സ്വാഗതം പറഞ്ഞു. യോഗ ട്രെയ്നര്‍ ശൈലജ കെ പി ഡമോണ്‍സ്ട്രേഷന്‍ നടത്തി. ക്യാമ്പില്‍ വെച്ച് യോഗയും, ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പരിചയപെടുത്തല്‍ എന്നിവ നടക്കും. ക്ലബ്ബ് സെക്രട്ടറി മധു പി വി, വൈസ് പ്രസിഡന്റ് രതീഷ് മറ്റു ഭാരവാഹികള്‍ ക്യാമ്പിന് നേതൃത്വം നല്കി.