രാജപുരം: പുഴകളും തോടുകളും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ ജലനടത്തവും തോട് ശുചീകരണ പ്രവര്‍ത്തനവും ആരംഭിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ദാമോദരന്‍ ഉല്‍ഘാടനം ചെയ്തു. സി ഡി എസ് വൈ.ചെയര്‍പേഴ്സണ്‍ പി.എല്‍.ഉഷ അദ്ധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ പ്രമോദ്, ജെ പി എച്ച് എന്‍ പുഷ്പജ, എന്‍ ആര് ഇ ജിഅസി.എഞ്ചിനീയര്‍ കെ.ബിജു, എ ഡി എസ് സെക്രട്ടറി, കലാരഞ്ജിനി, എന്‍.കമല എന്നിവര്‍ സംസാരിച്ചു. പി. പ്രജിത്ത് സ്വാഗത പറഞ്ഞു.