രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. നവകേരളവും പൊതുവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ പി.വി. പുരുഷോത്തമന് സെമിനാര്‍ നയിച്ചു.
കേരളത്തില്‍ ഒരു വിജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സെമിനാറിന്റെ പ്രധാന വിഷയമായി. ആഗോളതലത്തില്‍ വിദ്യാഭ്യാസം വിപണി അധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മത്സരങ്ങള്‍ക്ക് കാരണമാകുന്നു. ഇതിനനുസരിച്ച് കുട്ടികള്‍ മത്സരിക്കാന്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ നവീകരിക്കേണ്ടത് ആവശ്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നടത്തേണ്ടതെന്നുമുള്പ്പടെയുള്ള കാര്യങ്ങള്‍ സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം വഴി കേരളത്തിലെ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചുവരുന്നു. ഈ വളര്‍ച്ച ക്ലാസ് മുറിക്കുള്ളി്ല്‍ കൂടി പ്രാവര്‍ത്തികമാക്കണം അതിനുവേണ്ട അഴിച്ചുപണികള്‍ നടത്തണം. കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. എം. ബാലന് സെമിനാറിന്റെ മോഡറേറ്ററായി. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി. പുഷ്പ സ്വാഗതവും, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇന്‍ചാര്‍ജ് കെ.ടി.ഗണേഷ്കുമാര് നന്ദിയും പറഞ്ഞു. വിദ്യര്ത്ഥികളും വിദ്യാഭ്യാസ പ്രവര്‍ത്തകരുമടക്കം നിരവധി പേര് സെമിനാറിന്റെ ഭാഗമായി.