നീലേശ്വരം നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി പി മോഹനന്റെ നേതൃത്വത്തില്‍ നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് ടൗണിലെ ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
നഗരസഭാ പ്രദേശത്തെ മലബാര്‍ പാലസ്, ശ്രീകൃഷ്ണവിലാസം, മഹാമായ, ഹോട്ടല്‍ അംബിക, വസന്ത വിഹാര്‍, ഉണ്ണിമണി ഹോട്ടല്‍, വനിത ഹോട്ടല്‍, ഗോള്‍ഡന്‍ ഗെയിറ്റ്, ഇന്ത്യന്‍ റസ്റ്റോറന്റ്, ബദരിയ്യ, നളന്ദ റിസോര്‍ട്ട്, മോഡേണ്‍ കൂള്‍ ബാര്‍, ദോശ ഹട്ട് , ബെസ്റ്റ് ബേക്കറി , കമല്‍ ടീസ്റ്റാള്‍, യെല്ലോ പെന്‍ഗ്വിന്‍, ചിക്കന്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കുന്നതിന് നോട്ടീസ് നല്കി. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം നല്കുന്നതിനും, പഴകിയ ഭക്ഷണസാധനങ്ങള്‍ വില്പനക്കായി സൂക്ഷിക്കരുതെന്നും, പിടിച്ചെടുത്താല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുമെന്നും അറിയിച്ചു. തുടര്‍ പരിശോധന ഉണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി എ ഫിറോസ് ഖാന്‍ അറിയിച്ചു.