CLOSE

ചമയം സംസ്ഥാനതല ഡാന്‍സ് ഫെസ്റ്റ് നാളെ നീലേശ്വരത്ത്

Share

നീലേശ്വരം: കണ്ണൂര്‍-കാസര്‍കോട് ജില്ല പ്രഫഷനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ചമയം) നീലേശ്വരം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഡാന്‍സ് ഫെസ്റ്റ് 8 ന് രാവിലെ 9 മണി മുതല്‍ നീലേശ്വരം വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ നടക്കും. രണ്ടര വര്‍ഷക്കാലത്തെ കോവിഡ് മഹാമാരിയില്‍ തൊഴിലില്ലാതെ ദുരിതത്തിലായ മേക്കപ്പ് അനുബന്ധ കലാകാരന്മാരെ സഹായിക്കാനും അതോടൊപ്പം നൃത്തരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുകയുമാണ് ഡാന്‍സ് ഫെസ്റ്റിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

ഭരതനാട്യം, നാടോടി നൃത്തം ഇനങ്ങളില്‍ കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നായി ആദ്യഘട്ട ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയികളായ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വരെയുള്ള 62 കുട്ടികള്‍ വേദിയില്‍ മാറ്റുരയ്ക്കും. വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയര്‍പഴ്‌സന്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്യും. ചമയം നീലശ്വരം മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം സമ്മാന വിതരണം നടത്തും. നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സര്‍ഗം വിജയന്‍, ചമയം ജില്ലാ രക്ഷാധികാരി അശോകന്‍ ചിലങ്ക, പ്രസിഡന്റ് വിജയന്‍ ചെറുവത്തൂര്‍, സെക്രട്ടറി രാജേഷ് ക്രിസ്റ്റല്‍, ട്രഷറര്‍ രമേശന്‍ കടിഞ്ഞിമൂല, ജോയിന്റ് സെക്രടറി റെജി കമ്പല്ലൂര്‍ എന്നിവര്‍ പ്രസംഗിക്കും. മേഖല സെക്രട്ടറി ജോബി നവരസ സ്വാഗതവും . ട്രഷറര്‍ രഞ്ജിത്ത് മൂന്നാംകുറ്റി നന്ദിയും പറയും.

Leave a Reply

Your email address will not be published.