CLOSE

കാസര്‍ഗോഡ് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ 200 കിലോ പഴകിയ മത്സ്യം പിടികൂടി

Share

കാസര്‍ഗോഡ്്; കാസര്‍ഗോഡ് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ 200 കിലോ പഴകിയ മത്സ്യം പിടികൂടി. പഴകിയ മത്സ്യം പിടികൂടിയത് തമിഴ്നാട്ടില്‍ നിന്ന് വന്ന ലോറിയില്‍ നിന്നാണ്. കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ മത്സ്യം എത്തിച്ചപ്പോഴാണ് ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടിയത്. കാസര്‍കോട് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിന് പിന്നാലെ പ്രദേശത്തെ കടകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് രാവിലെയും പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.