CLOSE

കലവറ നിറക്കല്‍ ചടങ്ങ് നടന്നു; തളിയില്‍ ദേവസ്ഥാനത്ത് പുള്ളി ചാമുണ്ഡി ശനിയാഴ്ച അരങ്ങില്‍

Share

പിലിക്കോട്: പുരാതനമായ പിലിക്കോട് കോതോളി വെളളംചിറ തളിയില്‍ നൂറ്റിയൊന്ന് പുളളിചാമുണ്ഡി ദേവസ്ഥാനത്തെ കളിയാട്ടത്തിന് മുന്നോടിയായുള്ള കലവറ നിറക്കല്‍ ചടങ്ങ് വെള്ളിയാഴ്ച നടന്നു. കൈതക്കാട് കുളങ്ങാട്ട് 10 വാദ്യകലാസംഘത്തിന്റെയും, മുത്തുക്കുടകളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെയാണ് പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം വടക്കം വാതിലില്‍ നിന്ന് കലവറ ഘോഷയാത്ര ആരംഭിച്ചത്. 15 വര്‍ഷത്തിന് ശേഷമാണ് ഈ ദേവസ്ഥാനത്ത് കളിയാട്ടം നടക്കുന്നത്. ശനിയാഴ്ച രാവിലെ ആറു മണിക്ക് മന്ത്രമൂര്‍ത്തി. ഒമ്പതു മണിക്ക് കാലിച്ചാന്‍ പുറപ്പാട്. പത്ത് മണിക്ക് പ്രധാന ആരാധന മൂര്‍ത്തിയായ നൂറ്റിയൊന്ന് പുളളി ചാമുണ്ഡി അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം. മണി മുതല്‍ 3 മണി വരെ അന്നദാനം. വൈകുന്നേരം 4 മണിക്ക് തെയ്യക്കോലങ്ങളുടെ കൂടി പിരിയല്‍.

Leave a Reply

Your email address will not be published.