കള്ളാര്‍; ‘എന്റെ ജോലി എന്റെ അഭിമാനം’ ക്യാമ്പയിന്റെ ഭാഗമായി 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ ആവശ്യമുള്ളവരുടെ വിവരശേഖരണത്തിനായി എന്യുമറേറ്റര്മാരുടെ ദ്വിദിന പരിശീലനം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് ഉദ്ഘാടനം ചെയ്തു. കില റിസോഴ്സ് പേഴ്സണ്‍ വത്സരാജന്‍, കമ്മ്യൂണിറ്റി അംബാസഡര്‍ അഖില സന്തോഷ്, കള്ളാര്‍ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റ് ഉമേശന് ചുള്ളിക്കര എന്നിവര്‍ ക്ലാസ്സ് നയിച്ചു. CDS ചേര്‍പേഴ്സണ്‍ കമല അധ്യക്ഷത വഹിച്ചു. അക്കൗണ്ടന്റ് രാഖി രമേശന് നന്ദി പറഞ്ഞു. മെയ് 8 ന് രാവിലെ സംസ്ഥാന തല ഉദ്ഘാടനത്തിനുശേഷം സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.