മാലോം കരോട്ടുചാലില് 160 -കുപ്പി നാടന്‍ ചാരായം പിടികൂടി. വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണിയോട് കൂടിയാണ് രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് സി. ഐ. യുടെ നേതൃത്വത്തില്‍ പോലീസ് കരോട്ടുചാലില് റെയ്ഡ് നടത്തിയത്. കരോട്ടുചാലില് ഒരു തെങ്ങിന് തോട്ടത്തില്‍ ചകിരിക്കടിയില് സൂക്ഷിച്ച നിലയിലായിരുന്നു ചാരായ കുപ്പികള്്. മിനറല്‍ വാട്ടറിന്റെ ഒരു ലിറ്ററിന്റെയും അരലിറ്ററിന്റെയും പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ചചാരായം ചകിരിക്കടിയില് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.