നീലേശ്വരം: നിയന്ത്രണം വിട്ട കാര്‍ കടയിലക്ക് ഇടിച്ചു കയറി. ചായ്യോത്തെ റോയല്‍ വില്ലേജ് റെസ്റ്റോറന്റ് ആന്റ് ബേക്കറി കൂള്‍ ബാറിലേക്കാണ് കെ.എല്‍ 60. ഇ 7788 ഹുണ്ടായി കാര്‍ ഇടിച്ചു കയറിയത്. ഡ്രൈവര്‍ തൈക്കടപ്പുറം കണിച്ചിറയിലെ രാജേഷിന് പരിക്കേറ്റു. പരിക്കേറ്റ രാജേഷിനെ നാട്ടുകാര്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലായിയിലെ ശശിയുടെ കടയുടെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കടയുടെ മുന്‍ഭാഗത്തെ ഫര്‍ണ്ണീച്ചറുകളും ഗ്ലാസ് ഇന്റീരിയല്‍ ഡിസൈനുകളും ഉള്‍പ്പെടെ തകര്‍ന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.