മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുത്ത എട്ട് പാടശേഖര സമിതികള്‍ക്ക് പവര്‍ ടില്ലര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 15,46,192 ലക്ഷം രൂപ ചിലവിട്ട് നടപ്പിലാക്കിയ പദ്ധതി നിര്‍വഹണം നടത്തിയത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസാണ്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റില്‍ ഏറെ പ്രാമുഖ്യം നല്‍കിയ മേഖല കൃഷിയാണ്.
ടില്ലര്‍ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ നിര്‍വ്വഹിച്ചു. പാടശേഖര സമിതി കണ്‍വീനര്‍മാര്‍ പവര്‍ ടില്ലര്‍ ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ഹനീഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ സുന്ദര, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ആര്‍ജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംസീന, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സരോജ ബല്ലാല്‍, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ മാന്‍ ഹമീദ് ഹൊസങ്കടി, മറ്റു ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.