അക്ഷയ കേന്ദ്രത്തിന്റെ സേവനങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ മിനി അക്ഷയ സെന്റര്‍ തന്നെയാണ് ഐ ടി വകുപ്പ് ഒരുക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രം, ഐ.ടി. മിഷന്, സ്റ്റാര്‍ട്ടപ്പ് മിഷന് എങ്ങനെ മൂന്ന് സ്റ്റാളുകളാണ് ഐടി വകുപ്പിന്റെ കീഴില്‍ ഒരുക്കിട്ടുള്ളത്. വിപണന മേളയില്‍ കാണികള്‍ക്കായി നിരവധി സേവനങ്ങളാണ് അക്ഷയ കേന്ദ്രം സൗജന്യമായി നല്‍കുന്നത്. പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, ആധാറില്‍ മേല്‍വിലാസം തിരുത്തല്‍, ഇ ആധാര്‍, ആധാറില്‍ ജനന തീയ്യതി തിരുത്തല്‍, ആധാറില്‍ മൊബൈല്‍ നമ്പര്‍ മാറ്റുക, ആധാറില്‍ ബയോമെട്രിക് അപ്ഡേഷന്, ആധാറില്‍ ഫോട്ടോ മാറ്റി കൊടുക്കല്‍, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ അപേക്ഷ, റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവ ഒരു കുടക്കീഴില് ലഭ്യമാകുന്നു.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആസ്വാദകരമാക്കാന്‍ കഴിയും വിധത്തിലാണ് സ്റ്റാളിന്റെ ക്രമീകരണം. കുട്ടികള്‍ക്കായി അക്ഷയ ചേച്ചിയുടെ ബലൂണ്‍ സമ്മാനവും ഉണ്ട്. സേവനങ്ങള്‍ക്ക് പുറമേ പല നിറത്തിലുള്ള ബലൂണുകള്‍ സമ്മാനമായി ലഭിച്ച സന്തോഷത്തിലാണ് കുട്ടികള്‍ അക്ഷയസ്റ്റാളില് നിന്നും മടങ്ങുന്നത്. അഞ്ച് ദിവസം കഴിയുമ്പോള്‍ ഏകദേശം രണ്ടായിരത്തോളം ആളുകള്‍ അക്ഷയ സ്റ്റാളില്‍ സന്ദര്‍ശകരായിട്ടുണ്ട്. അതില്‍ ഇരുന്നൂറോളം ആളുകള്‍ സേവനത്തിന് മാത്രമായി അക്ഷയ കേന്ദ്രത്തിന്റെ സ്റ്റാളുകളില്‍ എത്തിയവരാണ്.