CLOSE

നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1500 വീടുകള്‍ പൂര്‍ത്തീകരിക്കും

Share

ജില്ലയിലെ ഭവന പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ അവലോകന യോഗം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലൈഫ് പി എം എ വൈ (ജി) ഭവന പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാര ദാനവും നിര്‍വ്വഹിച്ചു. വി ഇ ഒമാര്‍ക്ക് ഉള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ദാരിദ്ര്യ ലഘൂകരണ വിഭാഗം തലവന്‍ കെ പ്രദീപന്‍ പി എം എ വൈ (ജി), ലൈഫ് എന്നീ ഭവന പദ്ധതികളുടെ അവലോകനം നടത്തി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിക്കേണ്ട 1500 വീടുകളില്‍ 600 എണ്ണം പൂര്‍ത്തിയായതായും ബാക്കിയുള്ളവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും വകുപ്പ് തലവന്‍ കെ പ്രദീപന്‍ പറഞ്ഞു. യോഗത്തില്‍ ബി ഡി ഒ ആര്‍ ദീപ്തി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.