CLOSE

ഗ്രാമങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഉല്‍കൃഷ്ടമാതൃകയാണ് കൊടവലത്തെ എന്‍.കുഞ്ഞിരാമന്റെ പൊതുജീവിതമെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍

Share

പുല്ലൂര്‍ : ഗ്രാമങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഉല്‍കൃഷ്ട മാതൃകയാണ് എന്‍ കുഞ്ഞിരാമന്റെ പൊതു ജീവിതമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. അകാലത്തില്‍ കുഞ്ഞിരാമന്റെ മരണം ഉണ്ടാക്കിയ ശൂന്യത പാര്‍ട്ടിക്ക് നികത്താനാവത്തതാണെന്ന് അദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ്സ് ഉദുമ ബ്ലോക്ക് സെക്രട്ടറിയും പുല്ലൂര്‍ പെരിയയിലെ സാമൂഹ്യ സംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കൊടവലം എന്‍ കുഞ്ഞിരാമന്‍ അനുസ്മരണാര്‍ത്ഥം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി രാജന്‍ പെരിയ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.പി കുഞ്ഞിക്കണ്ണന്‍, മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍വീട്, പി. വി. സുരേഷ്, സി. കെ. അരവിന്ദന്‍ ചന്ദ്രന്‍ കരിച്ചേരി, വി.കണ്ണന്‍ പെരിയ, പ്രമോദ് പെരിയ, കുഞ്ഞികൃഷ്ണന്‍ കൊടവലം എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും പി പരമേശ്വരന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *