രാജപുരം: കോടോം ബേളൂര്‍ ജി ആര് സി യിലെ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി.തങ്കമണി വിവാഹ വാര്‍ഷിക ദിനത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. സംഭാവന പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഏറ്റുവാങ്ങി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശൈലജ, പഞ്ചായത്ത് അംഗം ഗോപി ,പഞ്ചായത്ത് സെക്രട്ടറി ജോസഫ് അസ്സി.സെക്രട്ടറി, രൂപേഷ് ,സി ഡി എസ് വൈസ് ചെയര്പേഴ്സന്, പി.എല്‍ ഉഷ ,മുന്‍ ചെയര്‍പേഴ്സണ്‍ ലളിത എന്നിവര്‍ സംബന്ധിച്ചു.