നീലേശ്വരം; നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നഗരസഭാ പ്രദേശത്തെ വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നവ അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ച് തട്ടുകടയും പരിസരവും വൃത്തിയാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്്കി.
ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുടിക്കാന്‍ നല്‍കാവൂ എന്നും, വഴിയോര കച്ചവട ലൈസന്‍സ് ഇല്ലാത്ത തട്ടുകടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്്കുന്നതല്ലെന്നും നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി മോഹനന് അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.വി.രാജന്, ടി. നാരായണി, പി.പി. സ്മിത,കെ.പി.രചന, വര്‍ക്കര്‍ പി.കൃഷ്ണന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.