കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍. ഇ വരുടെ സംസ്ഥാനതല കൂട്ടായ്മയായ ബി.എല്‍.ഒ അസോസിയേഷന്റെ പ്രഥമ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു ജനാധിപത്യത്തിന്റെ കാവലാളാണ് ബൂത്തുതല ഓഫീസര്‍മാര്‍ എന്ന് എംപി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി നടത്തി കൊണ്ടുപോകുന്നതില്‍ ബൂത്തുതല ഓഫീസര്‍മാര്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അസോസിയേഷന് പ്രസിഡണ്ട് കെ. വിനോദ് അധ്യക്ഷത വഹിച്ചു. ബില്‍ടെക് അബ്ദുള്ള, വി.കെ. എന്‍.നമ്പ്യാര്‍, രമേശ് ടി.പിണറായി, ഷംസുദ്ദീന്. ടി, കുഞ്ഞി കൃഷ്ണന്.സി, മുരളീധരന് കെ, അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി. അഭിലാഷ് സ്വാഗതവും അമീര്‍ കൊടിവയല് നന്ദിയും പറഞ്ഞു