മാണിക്കോത്ത്: മാണിക്കോത്ത് പുതിയപുരയില്‍ നാല്‍പ്പാടി തറവാട്ടില്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം മെയ് 7, 8 തീയതികളിലായി നടത്തപ്പെട്ട കളിയാട്ട മഹോത്സവംസമാപിച്ചു. 2009ല്‍ തറവാട്ടില്‍ വച്ച് നടന്ന സ്വര്‍ണ്ണ പ്രശ്‌നചിന്തയില്‍ തറവാടിനെ കുറിച്ച് വിശദമായ അറിവ് ലഭിക്കുകയും തറവാടിന്റെ അനുബന്ധമായ തറവാടാക്കി ആനവാതുക്കല്‍ വയനാട്ടുകുലവന്‍ തറവാട് സ്ഥാനവും കാരണവന്മാര്‍ മുന്‍പേ സ്ഥാപിച്ച എടുത്തിരുന്ന കാര്യവും ഇതില്‍ പരാമര്‍ശിച്ചിരുന്നു. പുതിയപുരയില്‍ തറവാട് നാല്‍പ്പാടി തറവാട് എന്നപേരില്‍ മാണിക്കോത്ത് നിവാസികളുടെ മനസ്സില്‍ മുന്‍പേ സ്ഥാനം പിടിച്ച തറവാടായിരുന്നു.
മഞ്ഞടുക്കം ശ്രീ തുളുര്‍ വനത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാര സ്ഥാനം, അടോട്ട് മൂത്തേടത്ത് കുതിര് പാടാര്‍കുളങ്ങര പഴയ ദേവസ്ഥാനം മുത്തേടത്ത് നാല്‍പ്പാടി സ്ഥാനം എന്നിവ മാണിക്കോത്ത് പുതിയപുരയില്‍ തറവാടുകാരുടേതാണ്. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ എല്ലാ സംഗമ ദിനങ്ങളിലും കലശം വയ്ക്കുന്നത് പുതിയപുരയില്‍ തറവാട്ടുകാരാണ്. തറവാട്ടില്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മെയ് ഏഴിന് തെയ്യം കൂടലും മെയ് 8ന് രാവിലെ മുതല്‍ ഉച്ചൂളി കടവത്ത് ഭഗവതി, ആയിറ്റി ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി എന്നീ ദൈവ കോലങ്ങളും അരങ്ങിലെത്തി.അന്നദാനവും നടന്നു. കളിയാട്ട മഹോത്സവത്തില്‍ പങ്കാളികളാകാനും ധര്‍മ്മദൈവങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങാനും നിരവധി ഭക്തജനങ്ങള്‍ തറവാട് സന്നിധിയിലെത്തി. വൈകിട്ട് നടന്ന വിളക്കിലരി ചടങ്ങോടു കൂടി കളിയാട്ട മഹോത്സവത്തിന് സമാപനമായി