സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ക്യാമ്പെയിന് പരിപാടിയുടെ നീലേശ്വരം
നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത നിര്‍വ്വഹിച്ചു. പന്ത്രണ്ടാം വാര്‍ഡിലെ എ കെ കുമാരന്റെ വീട്ടില്‍ സര്‍വേ നടത്തിയായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ എ ബാലകൃഷ്ണന്, കില പരിശീലകന് വി വി രമേശന് എന്നിവര്‍ പങ്കെടുത്തു.