ജില്ലാ ശിശുക്ഷേമ സമിതി പുത്തിഗെ ബാഡൂര്‍ സ്കൂളില്‍ കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ കുട്ടികള്‍ക്കായി ആരംഭിച്ച അവധിക്കാല ക്യാമ്പ് ‘ബാലകലാതരംഗ 2022 ‘ന് തുടക്കമായി. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആല്‍വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . സംഘാടക സമിതി കണ്‍വീനര്‍ എം അനിത അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍എ കെ.വി. കുഞ്ഞിരാമന്, ഒ എം ബാലകൃഷ്ണന്, സ്കൂള്‍ ഹെഡ്മാസ്റ്റര് സുധീര്‍, സി എ സുബൈര്‍, വിഖ്യാത് റൈ, വിട്ടല്‍ റൈ, ശോഭ എന്നിവര്‍ സംസാരിച്ചു . ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ടി എം എ കരീം സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ ശശി കുളൂര്‍ നന്ദിയും പറഞ്ഞു . ക്യാമ്പ് 14 ന് വൈകിട്ട് 5ന് സമാപിക്കും.