മുള്ളേരിയ; ഡി.വൈ.എഫ്.ഐ മുള്ളേരിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് പ്രീമിയര്‍ ലീഗ് ആവേശത്തോടെ ഏറ്റെടുത്ത് യുവത്വം. 08 മാനേജര്‍മാര്‍ക്കു കീഴില്‍ 08 ടീമുകളായി മാറ്റുരച്ച പ്രീമിയര്‍ ലീഗില്‍ 80 ലധികം യുവ പ്രതിഭകള്‍ പങ്കെടുത്തു. കാടകത്തിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച യുത്ത് പ്രീമിയര്‍ ലീഗില്‍ ഫ്രണ്ട്സ് കര്‍മ്മംതോടി ജേതാക്കളായി. യുണൈറ്റഡ് കാടകം രണ്ടാം സ്ഥാനവും നേടി. ലീഗ് ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് കെ.വി നവീന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം മുള്ളേരിയ ലോക്കല്‍ സെക്രട്ടറി എ. വിജയകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ. ജയന്, കെ.പി രജീഷ്, പ്രസിജ, കെ.പി സുജല മോഹനന് കാടകം, രതീശന്, കൃഷ്ണകുമാര്‍ ശ്രീനീഷ് ബാവിക്കര, രതീഷ് അടുക്കം, രഞ്ജിത് എന്നിവര്‍ സംബന്ധിച്ചു.