രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി യുള്ള ജലനടത്തം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോധരന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്പേഴ്സന് ജയശ്രീ. പഞ്ചായത്ത് മെമ്പര്‍മാരായ. പി ഗോപി, കുഞ്ഞികൃഷ്ണന്, ബിന്ദുകൃഷ്ണ, ബ്ലോക്ക് മെമ്പര്‍ ശ്രീലത, ജി എച്ച് എസ് എസ് അട്ടേങ്ങാനത്തെ എന്‍ എസ് എസ് വാളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ സേനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കടുത്തു.