CLOSE

മാട്ടുമ്മല്‍ എം. കൊട്ടേട്ടന്‍ ദിനാചരണം നടന്നു

Share

കൊളവയല്‍ : അജാനൂരിന്റെ തീരപ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ച എം കൊട്ടേട്ടന്റെ പതിനാറാം ചരമവാര്‍ഷികം മാട്ടുമ്മല്‍ കൃഷ്ണപിള്ള സ്മാരക മന്ദിരം പരിസരത്ത് വച്ച് നടന്നു. രാവിലെ പ്രഭാതഭേരിയും തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങളും നടന്നു. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ കമലാക്ഷന്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍, ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരന്‍, കൊളവയല്‍ ലോക്കല്‍ സെക്രട്ടറി എം. വി. നാരായണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എം.ഷിജു മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌കെ.കോരന്‍ സമ്മാനദാനം നിര്‍വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ രവി കൊളവയല്‍ സ്വാഗതവും അഭിമന്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Leave a Reply

Your email address will not be published.