മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ മാതൃദിനത്തില്‍ അമ്മയൊടെപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. സ്ക്കൂള് പ്ലാറ്റിനീ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട അമ്മയൊടൊപ്പം എന്ന പരിപാടി കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന് ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന് കൊട്ടോടി ക്ലാസ്സെടുത്തു.
ഗ്രാമപഞ്ചായത്തംഗം മിനിഫിലിപ്പ്, പനത്തടി പഞ്ചായത്തംഗം ജയിംസ് കെ.ജെ, ഹെഡ്മാസ്റ്റര് സജീ എം.എ, ജോസ് ജോര്‍ജ്, രാജു തോമസ് എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ മക്കളുള്ള അമ്മമാരെ ചടങ്ങില്‍ ആദരിച്ചു. മാതൃദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ മികച്ച ആസ്വാദനക്കുറിപ്പുകള്‍ക്ക് സമ്മാനം നല്കി.