CLOSE

കോട്ടിക്കുളം-ബേക്കല്‍ മത്സ്യബന്ധന തുറമുഖം യാഥാര്‍ഥ്യമാക്കണം

Share

പാലക്കുന്ന് :നിര്‍ദിഷ്ട കോട്ടിക്കുളം -ബേക്കല്‍ മത്സ്യബന്ധന തുറമുഖം ഉടന്‍ യഥാര്‍ഥ്യമാക്കണമെന്നും ഇനിയും അതില്‍ കാലവിളബമുണ്ടായാല്‍ പ്രക്ഷോഭം തുടങ്ങുമെന്നും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് നേതൃയോഗം മുന്നറിയിപ്പ് നല്‍കി. ഡി.സി.സി. ജനറല്‍ സെക്രട്ടറി വി.ആര്‍.വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ജി.രാജേഷ് അധ്യക്ഷനായിരുന്നു.ശംഭു ബേക്കല്‍, ലക്ഷ്മി ബാലന്‍, ജി.ഗിരീശന്‍, രമേശന്‍ ഹോട്ടല്‍ വളപ്പ്, ആര്‍.സുഗുണന്‍, എസ്.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍:ഡി. ബാബു (പ്രസിഡന്റ്), പി. രമേശന്‍, കെ. രവി, കെ. സുധാകരന്‍ (വൈസ് പ്രസിഡന്റ്), എസ്. ചന്ദ്രന്‍, ജെ. ശ്രീജിത്ത്, കെ. വിനോദ്, ആര്‍. അജിത(ജനറല്‍ സെക്രട്ടറി), എം.ശ്രീപതി ( ഖജാന്‍ജി).

Leave a Reply

Your email address will not be published.