CLOSE

സഹകരണം സംഘം ജീവനക്കാരുടെ പെന്‍ഷനില്‍ വിവേചനം : ഹൈക്കോടതി വിശദീകരണം തേടി

Share

പാലക്കുന്ന് : പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതും ഡി.എ നിര്‍ത്തലാക്കിയതിലെ വിവേചനം ആരോപിക്കുന്നതുമായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. വിവേചനം അവസാനിപ്പിക്കണമെന്നും,1994ലെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സെല്‍ഫ് ഫിനാന്‍സിംഗ് പെന്‍ഷന്‍ സ്‌കീമില്‍ അംഗങ്ങളായ തങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും, തുച്ഛമായി കിട്ടിക്കൊണ്ടിരുന്ന ഡി.എ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷനും, സംഘടനയുടെ നേതാക്കളായ . സ്വാമിനാഥന്‍, വി.ആര്‍. ഭാസ്‌കരന്‍, കൊപ്പല്‍ പ്രഭാകരന്‍, എം.കെ. ജോര്‍ജ്ജ് എന്നിവര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്. പെന്‍ഷന്‍ സ്‌കീമിലേക്ക് 22 ലക്ഷം രൂപ അടച്ച പ്രാഥമിക സഹകരണ സംഘത്തിലെ ജീവനക്കാരന് 17850 രൂപ ലഭിക്കുമ്പോള്‍ 8.91ലക്ഷം മാത്രം അടച്ച ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരന് 20825 രൂപ കിട്ടുന്നതായി ഹര്‍ജിയില്‍ പറയുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Leave a Reply

Your email address will not be published.