CLOSE

പ്രവാസി ഗാര്‍മെന്റ്‌സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ കീഴില്‍ കോട്ടച്ചേരി കുന്നുമ്മലില്‍ ഗാര്‍മെന്റ്‌സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് ഷാജി എടമുണ്ട അധ്യക്ഷത വഹിച്ചു. ആദ്യവില്പന നഗരസഭാ വൈസ് ചെയര്‍മാന്‍ ബിഎല്‍ടെക് അബ്ദുള്ള നിര്‍വഹിച്ചു.

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഹോസ്ദുര്‍ഗ് കെ.രാജഗോപാലന്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അലി, പ്രവാസി ക്ഷേമ സഹകരണ സംഘം സെക്രട്ടറി വിജീഷ് മോനാച്ച, വൈസ് പ്രസിഡണ്ട് കെ. വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published.