CLOSE

നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം; നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ കാസറഗോഡ് ജില്ലാസമ്മേളനം

Share

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു കാസറഗോഡ് ജില്ലാ സമ്മേളനം നീലേശ്വരം എന്‍.ജി കമ്മത്ത് ഹാളില്‍ കെ.ബാലകൃഷ്ണന്‍ നഗര്‍) നടന്നു. സമ്മേളനം സിഐടിയു ജില്ലാ പ്രസിഡണ്ട് സാബു അബ്രഹാം ഉല്‍ഘാടനം ചെയ്തു. എം.വി.ചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും വി.പി രാജീവന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡണ്ട് എം.അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.മണി മോഹന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അരക്കന്‍ ബാലന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.വി കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി പ്രസിഡണ്ട് ;-എം. അമ്പൂഞ്ഞി വൈസ് പ്രസിഡണ്ട് മാര്‍;- എം.വി.ചന്ദ്രന്‍ -ടി.നാരായണന്‍ – കെ.ശങ്കരനാരായണന്‍. സെക്രട്ടറി;- പി.മണി മോഹന്‍ ജോയിന്റ് സെക്രട്ടറിമാര്‍;- വി.പി രാജിവന്‍ -സി.സി സണ്ണി – ഇ.വി സുജാത എന്നിവരെ തിരഞ്ഞെടുത്തു.

നിര്‍മ്മാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുക, സിമന്റ് കമ്പി തുടങ്ങിയ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം, പൂഴിയുടെ ലഭ്യത കുറവ് എന്നിവ മൂലം നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തിരമായി ഇടവെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും കേരളത്തിലെ നിര്‍മ്മാണമേഖലയിലെ സെസ് പിരിവ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒഴിവാക്കി തദ്ധേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ കൊണ്ട് വന്ന് സെസ് പിരിവ് കാര്യക്ഷമമാക്കി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.