CLOSE

ജില്ലയിലെ വനിതാ സാരഥികള്‍ ഒരേ വേദിയില്‍ ‘ജില്ലാ ഭരണരംഗത്തെ നേതൃത്വത്തിന് പറയാനുള്ളത്’ -പരിപാടി വേറിട്ടതായി

Share

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജില്ലയിലെ ഭരണ നിര്‍വഹണ രംഗത്ത് മുന്‍ നിരയിലുള്ള വനിതകളെ പങ്കെടുപ്പിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ജില്ലാ ഭരണരംഗത്തെ നേതൃത്വത്തിന് പറയാനുള്ളത് എന്ന പരിപാടി ശ്രദ്ധേയമായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ,
ജില്ലാ കളക്ടറും മുതല്‍ ജില്ലയില്‍ ഉദ്യോഗസ്ഥ ഭരണതലത്തില്‍ നേതൃനിരയിലുള്ള വനിതാ വ്യക്തിത്വങ്ങള്‍ സദസിനെ പ്രൗഢഗംഭീരമാക്കി. ഭരണനിര്‍വഹണരംഗത്തേക്ക് കടന്ന് വരാനും മികച്ച ഭരണ നിര്‍വ്വഹണം കാഴ്ചവെക്കാനും ലിംഗഭേദമന്യേ സ്ത്രീകള്‍ക്കും സാധിക്കുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി പരിപാടി മാറി. വന്ന വഴികളും താണ്ടിയ കടമ്പകളും അവര്‍ വിവരിക്കുമ്പോള്‍ അനുഭവമെന്നോണം കാണികള്‍ക്ക് പ്രേചോദനമായി ഓരോരുത്തരുടെയും വാക്കുകള്‍. ്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാ റാണി, ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എം. മല്ലിക എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.