കുണ്ടംകുഴി: ലഹരിവര്‍ജ്ജന മിഷന് വിമുക്തിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും ചേര്‍ന്ന് ലഹരിവിരുദ്ധ സന്ദേശവുമായി എസ്.പി.സി കുട്ടികള്‍ക്കായി നടത്തുന്ന ഫുട്ബോള്‍ മത്സരത്തില്‍ ബേക്കല്‍ സബ്ഡിവിഷനില്‍ ജിഎച്ച്എസ്എസ് കുണ്ടംകുഴി യൂണിറ്റ് ജേതാക്കളായി. ചെമ്മനാട് സി.ജെ.എച്ച്.എസ്.എസ് യൂണിറ്റിനാണ് രണ്ടാം സ്ഥാനം. കുണ്ടംകുഴിയില്‍ നടന്ന മത്സരം ബേക്കല്‍ സി.ഐ സി.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് പായം അധ്യക്ഷനായി. എസ്.എം.സി ചെയര്മാന് എം.രഘുനാഥ്, എ.ഡി.എന്‍.ഒ കെ.ശ്രീധരന്, സീനിയര്‍ അസിസ്റ്റന്റ് പി.ഹാഷിം സംസാരിച്ചു. എസ്.പി.സി ഡി.എന്‍.ഒ യും നാര്‍ക്കോട്ടിക്സെല്‍ ഡി.വൈ.എസ്.പി യുമായ എം.എ മാത്യു സ്വാഗതവും എസ്.പി.സി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.അശോകന് നന്ദിയും പറഞ്ഞു. കുണ്ടംകുഴി സ്കൂള്‍ പ്രധാനധ്യാപകന് കെ.ടി കുഞ്ഞിമൊയ്തു ട്രോഫികള്‍ വിതരണം ചെയ്തു.