എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ രജിസ്ട്രേഷന് വകുപ്പിന്റെ സ്റ്റാളില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കെ പി അഭിനന്ദ് വിജയിയായി. ജില്ലയില്‍ നിലവിലുള്ള ഏറ്റവും പഴക്കമേറിയ സബ് രജിസ്ട്രാര്‍ ഓഫീസ് ഏതാണെന്ന ചോദ്യത്തിന് ഉത്തരം എഴുതി ബോക്സില്‍ നിക്ഷേപിച്ചവരില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര് മേഘശ്രീ വിജയിയെ തെരഞ്ഞെടുത്തു. ജില്ലാ രജിസ്ട്രാര്‍ എം ഹക്കീം അധ്യക്ഷത വഹിച്ചു