കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ശ്രീ ചീരുംബാ ഭഗവതി ഭജന മന്ദിരത്തിന്റെ നവീകരണ പുനഃപ്രതിഷ്ഠ മഹോത്സവം മെയ് 26,27,28 (മിഥുനം രാശി 1197 എടവം 12,13,14)തീയ്യതികളില്‍ വിവിധ ധാര്‍മ്മിക, സാംസ്കാരിക കലാപരിപാടികളോടു കൂടി ആഘോഷിക്കുകയാണ്. ശ്രീ മഹേശ്വരന്റെ കണ്ണുനീരില്‍ നിന്നും അവതരിച്ച ശ്രീ ഭഗവതി ദാരുക നിഗ്രഹം കഴിഞ്ഞ് ഭൂമിയില്‍ അവതരിക്കുകയും തെക്ക് കൊടുങ്ങല്ലൂരില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം വടക്ക് തളങ്കര പാലക്കുന്നിലെത്തി ഭക്തജന രക്ഷയ്ക്കായ് കന്ന്യാരാശി തളങ്കര പാലക്കുന്നില്‍ കുടികൊള്ളുന്നു.
കല്മടി തോടിന് പടിഞ്ഞാറ് അറബിക്കടലിന് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശം 1966 കാലഘട്ടത്തില്‍ ശ്രീ ഭഗവതി ഭക്തരായ ഈ പ്രദേശ വാസികള്‍ക്ക് ഭജനമന്ദിരം വേണമെന്ന ആഗ്രഹം ഉണ്ടാവുകയും തളങ്കര പാലക്കുന്നില്‍ ചെന്ന് ശ്രീ ഭഗവതിയുടെ കാരണവരെ കാണുകയും ഭക്തിയോടു കൂടി ആഗ്രഹം അവതരിപ്പിക്കുകയും ചെയ്തു.
ശ്രീ ഭഗവതിയെ പൂജിക്കുന്നതിനായി കാരണവര്‍ ഭഗവതിയുടെ ഛായാചിത്രവും വിളക്കും നല്കി അനുഗ്രഹിക്കുകയും ആശിര്‍വദിക്കുകയും ചെയ്തു. ഭഗവതി ഭക്തനായ പൊക്ലന്‍ എന്ന വ്യക്തി സൗജന്യമായി നല്കി മൂന്ന് സെന്റ് സ്ഥലത്ത് ഓല കൊണ്ടുണ്ടാക്കിയ മന്ദിരത്തില്‍ ഛായാചിത്രം വെച്ച് വിളക്ക് കത്തിച്ച് ഭജന ആലപിക്കുകയും പൂജകള്‍ നടത്തുകയായിരുന്നു.1970ല്‍ പുതിയ മന്ദിരത്തിലേക്ക് മാറി ഒന്നാം വാര്‍ഷികോത്സവം ആഘോഷിച്ച് തുടങ്ങി.1995ല്‍ 25ാം വാര്‍ഷിക വേളയില്‍ വെള്ളി കൊണ്ടുള്ള ശ്രീ ഭഗവതിയുടെ ഫോട്ടോ പ്രതിഷ്ഠ നടത്തുകയുമായിരുന്നു.48ാം വാര്‍ഷിക വേളയില്‍ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിയ സ്വര്‍ണ്ണ പ്രശ്ന ചിന്തയില്‍ ദൈവഹിതപ്രകാരം ശ്രീ ദേവിയുടെ പഞ്ചലോഹ വിഗ്രഹം പുനഃപ്രതിഷ്ഠ വിപുലമായ ആഘോഷത്തോടെ നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രസിഡന്റ്:- വിജയന് കെ(ശ്രീ ചീരുംബാ ഭഗവതി സംഘം)സെക്രട്ടറി:- സുനില്‍ കുമാര്‍ ഡി(ശ്രീ ചീരുംബാ ഭഗവതി സംഘം)ചെയര്മാന്:- വസന്ത പൈ(പുന:പ്രതിഷ്ഠ ആഘോഷ കമ്മിറ്റി)കണ്‍വീനര്‍:- സജിത്ത് കെ.എസ്(പുന:പ്രതിഷ്ഠ ആഘോഷ കമ്മിറ്റി)
ആഘോഷ കമ്മിറ്റി രക്ഷാധികാരികള്‍ :-സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഗോപാല കൃഷ്ണന്(മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ്)
26ന് രാവിലെ ഗണപതി ഹോമം, നെല്ലിക്കുന്ന് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്ര. വൈകുന്നേരം 4 മണിക്ക് ധാര്‍മ്മിക സഭ. ശ്രീ വസന്ത പൈയുടെ അദ്ധ്യക്ഷതയില്‍ ശ്രീ വിഖ്യാദാനന്ദ സ്വാമിജി ഉദ്ഘാടനം ചെയ്യും. സജിത്ത് കെ.എസ് സ്വാഗതവും പറയും. വിശിഷ്ടാതിഥികളായി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഗോപാലകൃഷ്ണന് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും. ആശംസാ കൃഷ്ണന് കുഡലു (പ്രസിഡന്റ് ശ്രീ ഭഗവതി സേവാ സംഘം), തളങ്കര, പുലിക്കുന്ന്. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അനില്‍ മാസ്റ്റര്‍ നന്ദിയും പറയും. രാത്രി 8 മണിക്ക് ശ്രീ ചീരുംബാ ഭഗവതി മഹിളാ സംഘത്തിന്റെ തിരുവാതിരയും, 8.30ന് കലാ സന്ധ്യ-കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും, 9.30ന് അന്നദാനവും ഉണ്ടായിരിക്കും.27-ാം തീയതി രാവിലെ 8.33 മുതല്‍ ശ്രീ ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, രാത്രി 8.30ന് രാത്രി തൃശൂര്‍ വി.ആര് ദിലീപ് കുമാറിന്റെ സംഗീത കച്ചേരിയും, രാത്രി 9ന് അന്നദാനവും 28ന് ശ്രീ ചീരുംബാ ഭഗവതി മഹിളാ സംഘത്തിന്റെ തിരുമുല്‍ കാഴ്ചയും ഉണ്ടാകും. മറ്റു കര്‍മ്മങ്ങളും തുടങ്ങി പൂജാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.