അഡൂര്‍ : കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിന് ദേലംപാടി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മല്ലംപാറയില്‍ തുടക്കമായി. ഓരോ വീടും കേന്ദ്രീകരിച്ച് 18 മുതല്‍ 59 വയസ്സുവരെ പ്രായപരിധിയിലുള്ള അഭ്യസ്ഥ വിദ്യരായ തൊഴില്‍ രഹിതകരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സര്‍വ്വേ ചെയ്ത് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴിയാണ് ശേഖരിക്കുന്നത്. പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാര്‍ മെയ് 8 മുതല്‍ 15 വരെയാണ് വീടുകള്‍ സന്ദര്‍ശിച്ച് സര്‍വ്വേ പൂര്‍ത്തീകരിക്കും. ക്യാമ്പയിന് പരിപാടിയും സര്‍വ്വേയും വാര്‍ഡ് മെമ്പര്‍ ബിജു നെച്ചിപടുപ്പ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് അംഗം പുഷ്പ,എ ഡി എസ് സെക്രട്ടറി വത്സല ദാമോദരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു