കേരള സംസ്ഥാന സര്‍വ്വീസില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക്, ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 16 -ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ അപേക്ഷ ക്ഷണിച്ചു.
(കാറ്റഗറി നമ്പര്‍ – 092/ 2022 പാര്‍ട്ട് ക 60% ഒഴിവുകളിലേക്ക് പൊതുവിഭാഗത്തില്‍ നിന്നുളള നേരിട്ടുളള നിയമനം, കാറ്റഗറി നമ്പര്‍ – 093/2022 പാര്‍ട്ട് – കക വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന 40% ഒഴിവുകളിലേക്കുളള നിയമനം) സ്ത്രീ-പുരുഷ ഭേദമന്യേ തസ്തികയിലേക്ക് അപേക്ഷിക്കാം.
രണ്ട് കാറ്റഗറിയിലേക്കും അയക്കുന്നവര്‍ പ്രത്യേകം അപേക്ഷിക്കണം. 093/2022 കാറ്റഗറിയിലേക്ക് അയക്കുന്നവര്‍ വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്യണം.തെരഞ്ഞെടുപ്പിന്റെ പരീക്ഷാ ഘട്ടത്തില്‍ അവിവാഹിതരായ അമ്മമാര്‍, അവരുടെ കുട്ടികള്‍, വിധവകളായ അമ്മമാരുടെ കുട്ടികള്‍, ആനിമല്‍ ഹാന്‍ഡ്‌ലിംഗ് ഇന്‍ സൂ ആന്റ് ഫോറസ്റ്റ് കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ജനറല്‍ ക്വാട്ടയില്‍ മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിലുളളതാകയാല്‍ ഓരോ ജില്ലയിലേക്കും അതത് ജില്ലയില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കുകയുളളൂ. പ്രായപരിധി 18-41 എസ്.എസ്.എല്‍.സി. -യോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും, എസ്.എസ്.എല്‍.സി. കോഴ്‌സ് പൂര്‍ത്തിയാക്കിയതോ തത്തുല്യ യോഗ്യതയോ ഉളളവര്‍ക്കും അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി. പാസ്സായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മാത്രമേ എസ്.എസ്.എല്‍.സി. കോഴ്‌സ് പൂര്‍ത്തിയാക്കിയതോ തത്തുല്യ യോഗ്യതയോ ഉളളവരെ പരിഗണിക്കുകയുളളൂ. ശാരീരിക യോഗ്യതയും മെഡിക്കല്‍ നിലവാരവും കൂടി തെരഞ്ഞെടുപ്പിന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം ജനനത്തീയതി/പ്രായം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്‍ വനത്തിനുളളിലോ, വനത്താല്‍ ചുറ്റപ്പെട്ടതോ, വനത്തോട് ചേര്‍ന്ന് കിടക്കുന്നതോ ആയ ആദിവാസി ഊരുകളില്‍ താമസിക്കുന്നയാളും വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളാണെന്നും തെളിയിക്കുന്നതിന് ബന്ധപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറില്‍ (ടെറിട്ടോറിയല്‍/വന്യജീവി വിഭാഗം) കുറയാത്ത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, തഹസില്‍ദാറില്‍ നിന്നും ലഭിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്, വനാവകാശ നിയമം 2006 പ്രകാരം വ്യക്തിഗത അവകാശവുമായി ബന്ധപ്പെട്ട് കുടുംബത്തിന് ലഭിച്ച വ്യക്തിഗത കൈവശാവകാശ രേഖയുടെ പകര്‍പ്പ്, ആനിമല്‍ ഹാന്‍ഡ്‌ലിംഗ് ഇന്‍ സൂ ആന്റ് ഫോറസ്റ്റ് കോഴ്‌സ് പാസ്സായവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോറം കക ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍/പ്രൊജക്ട് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സംസാരിക്കുന്ന അവസാന തീയതി മെയ് 18 . ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ – 9447735165, 9497787770.ലല