CLOSE

സിലിണ്ടറിന് മുകളില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിക്ഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്

Share

പൂച്ചക്കാട് : കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാസ് സിലിണ്ടര്‍ വില വര്‍ദ്ധനവിന് എതിരായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൂച്ചക്കാട് മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഗ്യാസ് സിലിണ്ടറിന് മുകളില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു.

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറി ബി. ബിനോയ് ഉദ്ഘാടനം ചെയ്തു. എസ്.കെ.സാജന്‍, മുനീര്‍ മാളികയില്‍, മുരളി തൊട്ടി, ടി.കെ.സുധാകരന്‍, ദിനേശന്‍ കിഴക്കേകര, പ്രസാദ് പുതിയവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.