വിദ്യാനഗര്‍ എംജി റെസിഡന്‍സ് അസോസിയേഷന്റെ രണ്ടാം വാര്‍ഷികാഘോഷവും കുടുംബസംഗമവും വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. അസോസിയേഷനിലെ മുതിര്ന്നാംഗം പത്മാവതിയമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോക്ടര്‍ വി ബാലകൃഷ്ണന് മുഖ്യാതിഥിയായി. പുത്തന്‍ സാങ്കേതങ്ങളുടെ ഉപയോഗത്തിലെടുക്കേണ്ട മുന്‍കരുതലുകളും നല്ലവശങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുന്നതില് റസിഡന്‍സ് അസോസിയേഷനുകളുടെ പ്രധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
FRAK ജനറല്‍ സെക്രട്ടറി ശ്രീ പത്മാക്ഷന് ആശംസകള്‍ നേര്‍ന്നു. അസോസിയേഷെ. പ്രസിഡണ്ട് ഡോക്ടര്‍ കെ.പി ചന്ദ്രന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വക്കേറ്റ് ഇ ലോഹിതാക്ഷന് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം നിര്‍വഹിച്ചു.വി.പി ജയചന്ദ്രന് നന്ദി പ്രകാശിപ്പിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച ചടങ്ങ് അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളോടെ പര്യവസാനിച്ചു അസോസിയേഷന്റെ് പുതിയ ഭാരവാഹികളായി അഡ്വ. മോഹനന് നമ്പ്യാര്‍ (പ്രസിഡണ്ട്) അഡ്വ വിനോദ് കുമാര്‍ (വൈസ് പ്രസിഡണ്ട്) വി.പി ജയചന്ദ്രന് (സെക്രട്ടറി) കെ രവീന്ദ്രന് (ജോയിന്‍ സെക്രട്ടറി) സി രവി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു