CLOSE

സീക്കിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്തു

Share

കാഞ്ഞങ്ങാട് :സീക്കിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്തു. അജാനൂര്‍ കൊത്തിക്കല്‍ ക്രസന്റ് സ്‌കൂളില്‍ വെച്ച് നടന്നു കൊണ്ടിരിക്കുന്ന രണ്ടു ദിവസത്തെ ക്യാമ്പായ സമ്മര്‍ ടെന്റില്‍ വെച്ചാണ് ലഘുലേഖ പ്രകാശനം ചെയ്തത്. വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് സീക്ക്. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന എജു ഫെസ്റ്റിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റും സീക്കിന്റെ മുഖ്യ രക്ഷാധികാരിയുമായ പാലക്കി കുഞ്ഞഹമ്മദ് ഹാജിയില്‍ നിന്നും പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി സി.ബി അഹമ്മദ് ഏറ്റുവാങ്ങി. സീക്ക് ജനറല്‍ സെക്രട്ടറി സി.കെ റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിന് എജുഫെസ്‌ററ് ചെയര്‍മാന്‍ അഡ്വ: നിസാം ഫലാഹ് സ്വാഗതവും ക്യാമ്പ് കോര്‍ഡിനേറ്റര്‍ റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു. സബ്കലക്ടര്‍ മേഘശ്രീ ഐ എ എസ്, ക്രസന്റ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം ബി എം അഷ്റഫ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ടീച്ചര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിന്ദു സി.എ , ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വി, അഹമ്മദ് ബെസ്റ്റോ, അഷ്റഫ് കൊട്ടോടി, രവീന്ദ്രന്‍, സി. കുഞ്ഞബ്ദുള്ള ഹാജി, തായല്‍ അബൂബക്കര്‍ ഹാജി, പി.കെ അബ്ദുല്ല കുഞ്ഞി, സൈഫുദ്ധീന്‍, ആയിഷ ഫര്‍സാന, എ. ഹമീദ് ഹാജി , അഹമ്മദ് കിര്‍മാണി, അസീസ് മാസ്റ്റര്‍, സി.എച്ച് അഷ്റഫ് കൊത്തിക്കാല്‍, പി.എം ഹസൈനാര്‍, എം ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.