കാസറഗോഡ്: യാത്ര മദ്ധ്യേ നഷ്ടപ്പെട്ട പേഴ്സ് ഉടമസ്ഥയ്ക്ക് തിരിച്ച് നല്കി എക്സ് മിലിട്ടറിക്കാരനായ കാസറഗോഡ് കൊല്ലംങ്ങാനം തിരുമലേശ ഭട്ട് നാടിന് മാതൃകയായി. മെയ് ഒന്നിന് പെരിയയില്‍ നിന്ന് മാവുങ്കാലിലേക്കുള്ള യാത്ര മദ്ധ്യേയാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരി രേഖ ബാബുവിന്റെ വാഹനത്തിന്റെ ആര് സി ബുക്കും, ഡ്രൈവിംഗ് ലൈസന്‍സും രുപയും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. പേഴ്സ് കണ്ട് കിട്ടിയ എക്സ് മിലിട്ടറിക്കാരന് ആര് സി ബുക്കിലുള്ള മേല്‍വിലാസം കണ്ട് പിടിച്ച് ഉടമസ്ഥയെ ഏല്‍പ്പിക്കുകയായിരുന്നു.