രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നേട്ടം കൊയ്ത് കുടുംബശ്രീ. മേളയില്‍ കുടുംബശ്രീ സംരംഭകര്‍ നേടിയെടുത്തത് ലക്ഷങ്ങളുടെ വരുമാനം. ഭക്ഷണം വിളമ്പിയും ഉ്തപന്നങ്ങള്‍ വിറ്റും (വിവിധ വകുപ്പുകളുടെ കൂപ്പണ്‍ ഒഴികെ) ഒന്നാം നാള് നേടിയത് 42,870 രൂപ. രണ്ടാം നാള് 1,30,770 രൂപ. മൂന്നാം നാള് 2,11,429 രൂപ. നാലാം നാള് 209362 രൂപ. അഞ്ചാം നാള് 2,92,569 രൂപ. ആറാം നാള് 3,86,224 രൂപ. ഏഴാം നാള് 2,90,232 രൂപ. ഇതോടൊപ്പം വിവിധ വകുപ്പുകള്‍ നല്കിയ കൂപ്പണ്‍ വില്പനയിലൂടെ 1,87,897രൂപയുടെ നേട്ടമുണ്ടാക്കി. എല്ലാം ചേര്‍ത്ത് 17,51,353 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ നേടിയത്.
ആകെ ലഭിച്ച 18 സ്റ്റാളുകളില്‍ അന്‍പതോളം സംരംഭകരാണ് ഉത്പന്ന പ്രദര്‍ശന വിപണന മേളയിലും ഭക്ഷ്യ മേളയിലും പങ്കെടുത്തത്. കൂടാതെ കാസര്‍കോട് കുടുംബശ്രീ മിഷന്റെ ബ്രാന്‍ഡഡ് ഉത്പന്നമായ കെ ശ്രീ ഐസ് ക്രീംമിനും മേളയില്‍ സ്വീകാര്യതയേറി. സഫലം കശുവണ്ടി, ബേക്കറി ഇനങ്ങള്‍, ഹാന്‍ഡില്‍ ക്രാഫ്റ്റ്സ്, പാല് ഉത്പന്നങ്ങള്‍, ഡീറ്റെര്‍ജന്റ്സ്, തേന്‍, തുണിത്തരങ്ങള്‍, പ്ലാന്റ് നഴ്സറി, ചവിട്ടി തുടങ്ങിയവ കൂടാതെ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം, മാട്രിമോണി എന്നിവയും മേളയില്‍ പങ്കെടുത്തു. ഭക്ഷ്യമേളയില്‍ രുചിയൂറും വിഭവങ്ങള്‍ ആണ് സംരംഭകര്‍ വിളമ്പിയത്. കൂടാതെ മികച്ച വിപണന സ്റ്റാളിനുള്ള പുരസ്കാരവും കുടുംബശ്രീ ജില്ലാ മിഷന് സ്വന്തമാക്കി. കുടുംബശ്രീ ഒരുക്കിയ ഗോത്ര തനിമയാര്‍ന്ന രുചി വൈവിധ്യങ്ങളും മേളയില്‍ മുന്നിട്ടു നിന്നു.