CLOSE

ഓര്‍മ്മകളുടെ തിരുമുറ്റത്ത് അവര്‍ ഒത്തു ചേര്‍ന്നു ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

Share

വള്ളിക്കടവ് : സൗഹൃദവും സ്‌നേഹവും ആത്മ ബന്ധങ്ങളും അന്യമാകുന്ന കാലത്തും സ്നേഹത്തിന്റെ കണ്ണി പൊട്ടാതെ സൂക്ഷിക്കുകയാണ് മാലോത്ത് കസബ സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍. മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു സോഷ്യോളജി വിഭാഗത്തില്‍ ഇരുപത് വര്‍ഷം മുന്‍പ് പഠിച്ച വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരല്‍ പഴമയുടെ ഓര്‍മകളിലേക്ക് തിരികെ യാത്രയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒത്തു ചേരാന്‍ പദ്ധതി ഉണ്ടായിരുന്നു എങ്കിലും കോവിഡ് മൂലം നീണ്ടു പോകുകയായിരുന്നു.

ഇതിനോടകം തന്നെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത വാട്‌സാപ്പ് കൂട്ടായ്മയും പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഇവര്‍ക്കുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അദ്ധ്യാപകരായ ദീപ ടീച്ചര്‍ നെയും, സിസ്റ്റര്‍ ടീന ടീച്ചറിനെയും ആദരിക്കാനുള്ള വേദി കൂടിയായി ഈ ഒത്തു ചേരല്‍.സാമ്പത്തികമായി പിന്നോക്കം ആയിരുന്നു എങ്കിലും മലയോരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്‌നേഹം കൊണ്ട് അതി സമ്പന്നമായിരുന്നു പഴയ കാല ക്ലാസ്സ് മുറികളെന്ന് അദ്ധ്യാപകരും ഓര്‍മ്മകള്‍ പങ്കു വെച്ചു. മാലോത്ത് കസബ സ്‌കൂളിലെ സാമ്പത്തിക പ്രതിസന്ദി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിന് ഉള്ള തയാറെടുപ്പിലാണ് ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. അനീഷ് കെ.കെ നഗര്‍, ജോസ് കുഞ്ചറിയ, സിജുക്കുട്ടന്‍. പി.എസ് ജോമോന്‍ ജോര്‍ജ് എന്നിവര്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.