രാജപുരം: പാചക വാതക വില വര്‍ദ്ധനവിനെതിരെ കള്ളാര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ വിറക് വിതരണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മയില്‍ ചിത്താരി ഉദ്ഘാടനം ചെയ്തു, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജയരാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഇടക്കടവ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് ,കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ ,കോണ്ഗ്രസ്ബളാല് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ മാധവന് നായര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി രമ എന്നിവര്‍ സംസാരിച്ചു., കോണ്‍ഗ്രസ് ,യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സമരത്തില്സംബന്ധിച്ചു.മണ്ഡലം സെക്രട്ടറി നവനീത് നാരായണന് സ്വാഗതവും,മണ്ഡലം വൈസ് പ്രസിഡന്റ് അജിത്ത് നന്ദി പറഞ്ഞു.